രാജ്യത്തെ വികസിപ്പിക്കുന്നതിനു വേണ്ടി പുഴയിലെ മണലെല്ലാം എടുത്ത് തീർന്നപ്പോഴായിരുന്നു കടലിലെ മണൽ എടുകാൻ തീരുമാനിച്ചത്. പിന്നീട് റീ-സർവ്വേ നടത്തിയപ്പോഴാണ് രാജ്യം വികസിക്കുകയല്ല, ചെറുതായിപ്പോവുകയാണെന്ന് മനസിലായത്. ഭരണാധികാരികളും ഉദ്യോഗസ്ഥരും കോർപറേറ്റ് മേധാവികളും ചേർന്ന് ചെറുതായിപ്പോയ രാജ്യത്തെ എങ്ങിനെ വികസിപ്പിക്കാമെന്ന് തലപുകഞ്ഞാലോചിച്ചു. ആലോചനക്കൊടുവിൽ തീരുമാനമായി. രാജ്യത്തെ മുഴുവൻ മലകളിലെയും കുന്നുകളിലെയും മണ്ണുകൊണ്ട് രാജ്യത്തെ ഇനിയും വികസിപ്പിക്കാമെന്ന ഒരു പ്രമുഖ കോർപ്പറേറ്റ് മേധാവിയുടെ നിർദ്ദേശം എല്ലാവരും പൂർണ്ണമനസോടെ അംഗീകരിച്ചു.
***