മരണം ഒരു വേർപിരിയലല്ല
രണ്ടാത്മാക്കളെ തമ്മിൽ
കൂടുതൽ അടുപ്പിക്കലാണ്
മറക്കാൻ ശ്രമിക്കുന്തോറും
മരിച്ചിട്ടില്ലെന്ന് തോന്നിപ്പിച്ച്
തനിച്ചാകുമ്പോൾ കൂട്ടുകൂടാൻ വരും
ഒരാളുടെ മരണശേഷമാണ്
രണ്ടാത്മാക്കൾ സ്വാർത്ഥതയില്ലാതെ
പരസ്പരം സ്നേഹിക്കപ്പെടുന്നത്.
***
മരണം ഒരു വേർപിരിയലല്ല
രണ്ടാത്മാക്കളെ തമ്മിൽ
കൂടുതൽ അടുപ്പിക്കലാണ്
മറക്കാൻ ശ്രമിക്കുന്തോറും
മരിച്ചിട്ടില്ലെന്ന് തോന്നിപ്പിച്ച്
തനിച്ചാകുമ്പോൾ കൂട്ടുകൂടാൻ വരും
ഒരാളുടെ മരണശേഷമാണ്
രണ്ടാത്മാക്കൾ സ്വാർത്ഥതയില്ലാതെ
പരസ്പരം സ്നേഹിക്കപ്പെടുന്നത്.
***
ഞങ്ങൾക്കിടയിൽ വലിയ വിടവ് സംഭവിച്ചു കഴിഞ്ഞെന്ന് അവൾ.
അതിനു കാരണം ഇവളാണെന്ന് അവൻ.
ഞാനല്ല ഇവൻ കാരണമാണെന്ന് അവൾ.
നിങ്ങൾക്കിടയിലെ പ്രണയം നഷ്ടപ്പെട്ടുപോയെന്നും പ്രണയം കൊണ്ട് മാത്രമേ വിടവ് നികത്താനാവു എന്ന് വക്കീൽ.
പ്രണയം മാത്രമല്ല പരസ്പര വിശ്വാസവും നഷ്ടപ്പെട്ടുപോയി സാറേയെന്ന് രണ്ടുപേരും ഒരേ സ്വരത്തിൽ.
***