ഒടുവില്‍ അഭിനയിക്കുകയായിരുന്നോ ജീവിക്കുകയായിരുന്നോ സിനിമയില്‍? എന്ന് തോന്നിപ്പോയിട്ടുണ്ട് പലപ്പോഴും അദ്ദേഹത്തിന്‍റെ സിനിമകള്‍ കാണുമ്പോള്‍. ചെറുപ്പകാലത്ത് നാട്ടിന്‍പുറങ്ങളില്‍ നമ്മള്‍ കണ്ടതും ശ്രദ്ധിക്കാതെ പോയതുമായ കുറേ പേരെയായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്ന നടനിലൂടെ വെള്ളിത്തിരയില്‍ നമ്മള്‍ കണ്ടത്. ഗ്രാമീണതയെ നാഗരികത വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് നിരാശരായി സമുഹത്തിന്റെ പുറമ്പോക്കിലേക്ക് തള്ളപ്പെടുന്നവര്‍. ഇനിയൊരിക്കലും നമുക്കോ വരുംതലമുറയ്ക്കോ കാണാന്‍ സാധിക്കാത്തവര്‍. എത്ര അനായാസമായാണ് അദ്ദേഹം ഓരോ കഥാപാത്രങ്ങളെയും നമുക്കുമുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്!
(ചിത്രങ്ങള്‍ക്ക് കടപ്പാട്: മാതൃഭൂമി)