വായനക്കാരി കഥാകാരനോട് ചാറ്റ്ബോക്സിൽ ചോദിച്ചു. "എന്റെ കഥയെഴുതാമൊ?"
അപ്പോൾ കഥാകാരൻ അവളോട് ചോദിച്ചു. "എന്താ നിന്റെ കഥ?"
അവൾ അവളുടെ കഥ പറഞ്ഞു.
അവളുടെ കഥ വായിച്ച് കഥാകാരൻ പറഞ്ഞു. "ഇതൊരു കുമ്പസാരക്കൂടല്ല. ചാറ്റ്ബോക്സാണ്."
അപ്പോൾ അവൾ. "കുമ്പസാരക്കൂടിനെക്കാൾ സുരക്ഷിതമാണ് ഈ ചാറ്റ്ബോക്സ്, ഒരു ഫെയ്ക്ക് ഐ.ഡിയുണ്ടെങ്കിൽ."
***************************************************

ഡിജിറ്റൽ ക്ഷേത്രം:
ചാറ്റിങിനിടയിൽ അവൾ പറഞ്ഞു. "ക്ഷേത്രങ്ങളെല്ലാം ഡിജിറ്റിലാക്കണം. അതാ നല്ലത്. വിശ്വാസികൾക്കും സർക്കാരിനും കാര്യങ്ങൾ എളുപ്പമാവും "
ഞാൻ ചോദിച്ചു. "എങ്ങിനെ?"
അവൾ വിശദീകരിച്ചു. "വീട്ടിനകത്ത് നിന്നുതന്നെ ഓൺലൈനിൽ ക്ഷേത്രദർശനം നടത്താനുള്ള സൗകര്യം. വിഗ്രഹവും പൂജയുമൊക്കെ കാണാൻ സാധിക്കുന്നതരത്തിൽ."
ഞാൻ പറഞ്ഞു. "കൊള്ളാലോ നിന്റെ ഐഡിയ."
മറുപടിയായി അവളൊരു സ്മൈൽ സ്റ്റിക്കർ അയച്ചു.
അവളുടെ അഭിപ്രായത്തെ പിന്താങ്ങി ഞാൻ കൂട്ടിച്ചേർത്തു. "വഴിപാടുകൾക്ക് ഓൺലൈനിൽ പണമടച്ച് പ്രസാദം വീട്ടിൽ എത്തിച്ചുതരുന്ന തരത്തിൽ അല്ലെ?"
അപ്പോൾ അവളൊരു തമ്പ് ലൈക് ചെയ്തു.

കാഴ്ച:
കാലത്തുതന്നെ കുളിച്ച് ശുദ്ധിയായി. അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു. ശാന്തിക്കാരൻ പ്രസാദം കൈയിൽ ഇട്ടു കൊടുത്തു. ഇന്നലെ വൈകുന്നേരം മീൻ വാങ്ങിയപ്പോൾ മീൻകാരൻ കൊടുത്ത ബാക്കി ഇരുപതു രൂപ ശാന്തിക്കാരന്റെ കൈയിൽ അയാളും ഇട്ടു. നോട്ടിൽ പറ്റിപ്പിടിച്ച മീനിന്റെ ചൂളി അയാളും കണ്ടില്ല, ശാന്തിക്കാരനും കണ്ടില്ല. ദൈവം കണ്ടിട്ടുണ്ടാവുമോ? ഓഹ്.. കണ്ടെങ്കിലെന്താ? കാശ് കൊടുത്തത് ദൈവത്തിനല്ലല്ലൊ.