വെറുപ്പും പുച്ഛവുമായിരുന്നു എല്ലാവരോടും.
ആരെയും കേൾക്കാൻ തയ്യാറായിരുന്നില്ല. കേൾവിശക്തി നഷ്ടപ്പെട്ടപ്പോഴാണ് എല്ലാവരെയും കേൾക്കണമെന്ന തോന്നലുണ്ടായത്.
ആരെയും കാണാൻ താത്പര്യമുണ്ടായിരുന്നില്ല. കാഴ്ചശക്തി നഷ്ടപ്പെട്ടുപോയപ്പോഴാണ് എല്ലാവരെയും കാണണമെന്ന് തോന്നിത്തുടങ്ങിയത്.
ആരോടും സംസാരിക്കുന്നത് ഇഷ്ടമല്ലായിരുന്നു. സംസാരശേഷി നഷ്ടപ്പെട്ടുപോയപ്പാഴാണ് എല്ലാവരെയും പോലെ സംസാരിച്ചിരിക്കാൻ സാധിച്ചെങ്കിൽ എന്നാഗ്രഹിച്ചുപോയത്.
അവസാനം മരിച്ചുകിടന്നപ്പോഴായിരുന്നു ഇത്രയും കാലം അവസരങ്ങളുണ്ടായിട്ടും ജീവിച്ചിരുന്നില്ലല്ലോയെന്ന തിരിച്ചറിവുണ്ടായത്.
***