Kharaaksharangal - kkanakambaran.blogspot.com - Part of kharaaksharangal.blogspot.com

ഞാന്‍ ഇങ്ങനെ

           എന്നെപറ്റി വിശദമായി പിന്നീട് എഴുതാം.
കൌമാരപ്രായത്തിന്‍റെ അവസാനത്തില്‍ അവിചാരിതമായി വന്നുപെട്ട ഏകാന്തതയാണ് എഴുതിത്തുടങ്ങാന്‍ പ്രേരണയായത്‌. എന്‍റെ സ്വപ്നങ്ങളും ചിന്തകളും പങ്കുവയ്ക്കാന്‍ ആരും ഉണ്ടായിരുന്നില്ല. കുറേനാള്‍ എന്തുചെയ്യണമേന്നാലോചിച്ചുനടന്നു. അങ്ങനെ ഞാനറിയാതെ എഴുതിത്തുടങ്ങി. വായന അന്നും ഇന്നും ശരാശരി. എഴുതിയതെല്ലാം പത്രങ്ങള്‍ക്കും മാസികള്‍ക്കും അഴ്ച്ചപതിപ്പുകള്‍ക്കും അയച്ചുകൊടുത്തു. ചിലതൊക്കെ തിരിച്ചുവന്നു. ബാക്കിയുള്ളവയ്ക്ക് എന്ത് സംഭവിച്ചുവെന്ന് അറിഞ്ഞുകൂട.

          അങ്ങനെ ഗള്‍ഫിലെത്തി. വായനയും എഴുത്തും അവസ്സാനിപ്പിച്ച് പുതിയൊരു ജീവിതത്തിലേക്ക്. അപ്പോഴാണ്‌ വെള്ളിയാഴ്ചത്തെ മലയാള മനോരമ പത്രത്തില്‍ ഒരു സപ്ലിമെന്‍റ് - 'ഗള്‍ഫ്‌ മനോരമ' കണ്ടത്. അതില്‍ കുറച്ചു കഥകള്‍ എഴുതി. അവസാനം അവര്‍ 'ഗള്‍ഫ്‌ മനോരമ' നിര്‍ത്തി. പിന്നെ വീണ്ടും പഴയതുപോലെ. കുറേ കഴിഞ്ഞപ്പോള്‍ ഇന്‍റര്‍നെറ്റില്‍ ബ്ലോഗിനെപറ്റിയറിഞ്ഞു. ദുബായിലെ ഇന്റര്‍നെറ്റ് കഫെകളില്‍വച്ച്  എങ്ങനെയൊക്കെയോ അതില്‍കയറിക്കൂടി.

എന്റെ മറ്റൊരു ബ്ലോഗ്‌: kkanakambaran.blogspot.com
 Email id: kharaaksharangal@gmail.com