വെറുക്കപ്പെട്ടവൻ:
കഥ എഴുതിയെഴുതി അയാൾ വെറുക്കപ്പെട്ടവനായി!
***
മുഖംമൂടി:
വിപ്ലവകാരികൾ തോറ്റു പിന്മാറിയപ്പോഴാണ് വ്യാജന്മാർ വിപ്ലവത്തിന്റെ മുഖംമൂടി ധരിച്ചുതുടങ്ങിയത്.
***
കാപട്യം:
നിറം കറുപ്പായത് കാരണം അധിക്ഷേപിക്കപ്പെട്ടയാളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് ജന്മനാ വെളുത്ത മുഖം പിന്നെയും വെളുപ്പിച്ച് കറുത്ത വസ്ത്രം ധരിച്ചത്.
***
പ്രസിദ്ധി:
അയാൾ സത്യസന്ധനായി ജീവിച്ചപ്പോഴല്ല, മകൻ ഒരു കള്ളനായി വളർന്നപ്പോഴാണ് സമൂഹത്തിൽ അയാൾ അറിയപ്പെട്ടത്.
***
