Kharaaksharangal - kkanakambaran.blogspot.com - Part of kharaaksharangal.blogspot.com

നുറുങ്ങു കഥകൾ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നുറുങ്ങു കഥകൾ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വ്യാഴാഴ്‌ച, സെപ്റ്റംബർ 28, 2023

ഒറ്റവരിക്കഥകൾ



മഴ:

പൊടുന്നനെ പെയ്ത മഴ എന്റെ കാൽപാദങ്ങളെ നനച്ചുകൊണ്ട് കുത്തിയൊഴുകിയപ്പോൾ ഞാൻ വീണ്ടുമൊരു കുട്ടിയായി.

***


തെരുവ്:

നായകൾ തെരുവിൽ സംഘടിച്ചു തുടങ്ങിയപ്പോഴാണ് പരസ്പരം കൊന്നുജീവിച്ച മനുഷ്യർ തെരുവിൽനിന്നും അപ്രത്യക്ഷമായത്.

***


പൂജ്യം:

പൂജ ചെയ്തുചെയ്താണ് അയാളൊരു വലിയ പൂജ്യമായത്.

***


ഇരിപ്പിടം:

അയാൾ എന്റെ അടുത്തുവന്ന് ഇരുന്നത് എന്നോടുള്ള ഇഷ്ടം കൊണ്ടായിരുന്നില്ല, നിന്നിടത്ത് ഇരിക്കാൻ ഇരിപ്പിടം കിട്ടാത്തതുകൊണ്ടായിരുന്നു.

***


കാത്തിരിപ്പ്:

എത്ര കാലമായി മഹാബലിയെ കാത്തിരിക്കുന്നു, വന്നത് പക്ഷെ, വാമനന്മാർ മാത്രമായിരുന്നു.

***