മരണം ഒരു വേർപിരിയലല്ല
രണ്ടാത്മാക്കളെ തമ്മിൽ
കൂടുതൽ അടുപ്പിക്കലാണ്
മറക്കാൻ ശ്രമിക്കുന്തോറും
മരിച്ചിട്ടില്ലെന്ന് തോന്നിപ്പിച്ച്
തനിച്ചാകുമ്പോൾ കൂട്ടുകൂടാൻ വരും
ഒരാളുടെ മരണശേഷമാണ്
രണ്ടാത്മാക്കൾ സ്വാർത്ഥതയില്ലാതെ
പരസ്പരം സ്നേഹിക്കപ്പെടുന്നത്.
***
മരണം ഒരു വേർപിരിയലല്ല
രണ്ടാത്മാക്കളെ തമ്മിൽ
കൂടുതൽ അടുപ്പിക്കലാണ്
മറക്കാൻ ശ്രമിക്കുന്തോറും
മരിച്ചിട്ടില്ലെന്ന് തോന്നിപ്പിച്ച്
തനിച്ചാകുമ്പോൾ കൂട്ടുകൂടാൻ വരും
ഒരാളുടെ മരണശേഷമാണ്
രണ്ടാത്മാക്കൾ സ്വാർത്ഥതയില്ലാതെ
പരസ്പരം സ്നേഹിക്കപ്പെടുന്നത്.
***
![]() |
ഉറവ ഡിജിറ്റൽ മാസിക, ഡിസംബർ ലക്കം |
മരിച്ചുപോയ പ്രിയപ്പെട്ടവർ
അയച്ച സന്ദേശങ്ങൾ
വീണ്ടും വായിച്ചുനോക്കിയിട്ടുണ്ടോ?
മരിച്ചുപോയ പ്രിയപ്പെട്ടവരുടെ
ചാറ്റ്ബോക്സിലേക്ക്
നോക്കിയിരുന്നിട്ടുണ്ടോ?
സൂക്ഷിച്ചുനോക്കിയാൽ
മരിച്ചുപോയവരെ
കാണാൻ സാധിക്കും
അവർ ചാറ്റ്ബോക്സിൽവന്ന്
സ്നേഹസംഭാഷണം നടത്തും
ജീവിച്ചിരിക്കുന്നവരെപ്പോലെ
അവർ നമുക്കരികിൽവന്ന്
നമ്മളോട് ചേർന്നുനിൽക്കും
കാതിൽ രഹസ്യം പറയും
കളിപറഞ്ഞും കലഹിച്ചും
ജീവിതാഭിലാഷങ്ങൾ പങ്കിട്ടും
സങ്കടങ്ങൾ ഇറക്കിവെക്കും
അപ്പോൾ ഒരു വിറയൽ
കാലിന്റെ പെരുവിരലിൽനിന്നും
മൂർദ്ധാവിലേക്ക് ഇഴഞ്ഞുകയറും
ശ്വാസം നിലച്ചുപോവുന്നപോലെ
ഹൃദയം സ്തംഭിക്കുന്നപോലെ
സ്വയം മറന്നങ്ങനെയിരുന്നുപോവും
എന്തിന് മരിച്ചുവെന്ന് ചോദിച്ചാൽ
മൗനമായി നമ്മളെത്തന്നെ
നോക്കിയിരിക്കും
എന്നിട്ട് യാത്രപോലും പറയാതെ
ചാറ്റ്ബോക്സിൽ നിന്നും
ഇറങ്ങിപ്പോവും
പിന്നെ മനസ്സിനകത്തും പുറത്തും
ആകെയൊരു ശൂന്യതയാണ്
നമ്മളും മരിച്ചുപോയതുപോലെ
***************