Kharaaksharangal - kkanakambaran.blogspot.com - Part of kharaaksharangal.blogspot.com

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 11, 2017

മൂന്ന് കുറുങ്കഥകൾ

മനുഷ്യൻ:

ഇന്നലെ മനുഷ്യൻ എന്നത് എത്ര മഹത്തായ പദമായിരുന്നു? ഇന്നതൊരു അശ്ലീലപദമായിരിക്കുന്നുവല്ലൊ!

***


മനസ്:

ചില മനുഷ്യരുടെ മനസിനെ ഒറ്റ വാചകത്തിൽ അളന്നെടുക്കാം. മറ്റുചിലരുടെ മനസിനെ ജീവിതകാലം മുഴുവൻ ശ്രമിച്ചാലും അളക്കാനാവില്ല.


***


കുട്ടിത്തം:

പൊടുന്നനെ പെയ്ത മഴ എന്റെ കാൽപാദങ്ങളെ നനച്ചുകൊണ്ട് കുത്തിയൊഴുകിയപ്പോൾ ഞാൻ വീണ്ടുമൊരു കുട്ടിയായി.

***